മുംബൈ: നഴ്സുമാരുടെ വസ്ത്രധാരണത്തിൽ വിവാദ പ്രസ്താവനയുമായി ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത്ത്. നഴ്സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതാണെന്നും നഴ്സുമാരുടേത് ഏറ്റവും ലൈംഗീകവത്കരിക്കപ്പെട്ട തൊഴിലാണെന്നും കങ്കണ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ഭാരത് ഭാഗ്യവിധാതാ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് താരം ഈ അഭിപ്രായപ്രകടനം നടത്തിയത്. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്സുമാരുടെ രീതിയാണ് പിന്ന് വച്ച് കുത്തിവെക്കുന്ന തൊപ്പി ഉള്‍പ്പെടെയുള്ളവ. ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു.
കങ്കണയുടെ പരാമർശത്തെ പല ബിജെപി നേതാക്കളും പിന്തുണച്ചുവെങ്കിലും രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നഴ്സ്മാരുടെ യൂണിഫോം അല്ല, മറിച്ച് തകർന്ന ഭിത്തികളും ഉപകരണങ്ങളുമുള്ള ഇന്ത്യയിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം മെച്ചപ്പെടുത്തേണ്ടത് എന്ന് കോൺഗ്രസ് പ്രതികരിച്ചു.